പ്രവാസി വെൽഫയർ ഹെല്പ് ഡെസ്ക് പ്രവർത്തനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചു
പ്രവാസി വെൽഫയർ ഹെല്പ് ഡെസ്ക് പ്രവർത്തനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചു

ദോഹ, ഖത്തർ: നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ പ്രവർത്തിച്ചു വരുന്ന ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വകുന്നേരം 7 മണി മുതല്‍ 9 മണി വരെയാണ്‌ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. 


ഖത്തറിലുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനും, നോര്‍ക്ക അംഗത്വ കാര്‍ഡ് എടുക്കാനും, കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പെന്‍ഷന്‍, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരാനുമുള്ള സൗകര്യവും ഹെല്പ് ഡെസ്ക് വഴി ലഭ്യമാണ്‌. 


അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ അറിയാനും  70972467 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാട്സപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്‌.

Related News

Quick Links

© Raheep Media Online. All Rights Reserved.