രണ്ടു ദിവസത്തിനകം രാജി വെക്കുമെന്ന് കെജ്‌രിവാൾ; 'ഇനി ജനങ്ങൾ വിധിക്കട്ടെ'
രണ്ടു ദിവസത്തിനകം രാജി വെക്കുമെന്ന് കെജ്‌രിവാൾ; 'ഇനി ജനങ്ങൾ വിധിക്കട്ടെ'

Photo: PTI

ന്യൂഡൽഹി: രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. വെള്ളിയാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽപെട്ട് ആറു മാസത്തോളം ജയിലിൽ കഴിഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. 


തുടർന്ന് ഞായറാഴ്ച രാവിലെ പുതിയ പാർട്ടി ആസ്ഥാനം സന്ദർശിക്കുകയും, രാജി വയ്ക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. നിരപരാധിത്വം തെളിയിച്ചശേഷമേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തൂവെന്നും, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


"കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസ് തുടരും. ഞാൻ എന്റെ അഭിഭാഷകരുമായി സംസാരിച്ചു. കേസ് അവസാനിക്കുന്നതു വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത് വീണ്ടും ആ കസേരയിലേക്ക് അയക്കുന്നത് വരെ ഞാൻ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകില്ല," കെജ്‌രിവാൾ പറഞ്ഞു.

Related News

Quick Links

© Raheep Media Online. All Rights Reserved.