പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് അസമിൽ 28 മുസ്‌ലിംകളെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു
പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച് അസമിൽ 28 മുസ്‌ലിംകളെ  തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു

അസമിലെ ബാർപേട്ട ജില്ലയിലെ 28 മുസ്‌ലിംകളെ ഫോറിനേഴ്‌സ് ട്രിബ്യൂണൽ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസ് ഇവരെ ഗോൽപാര ജില്ലയിലെ മാറ്റിയയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു.


19 പുരുഷന്മാരും ഒമ്പത് സ്ത്രീകളും അടങ്ങുന്ന ഈ 28 പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാർപേട്ട പോലീസ് സൂപ്രണ്ടിന്റെ  ഓഫീസിലേക്ക് വിളിപ്പിക്കുകയും ബസിൽ കയറ്റി തടങ്കൽ കേന്ദ്രത്തിലേക്ക് അയയ്‌ക്കുകയുമായിരുന്നു.


3,000 പേരെ ഉൾകൊള്ളിക്കാൻ  ശേഷിയുള്ളതാണ് ഈ തടങ്കൽ കേന്ദ്രം.


വിദേശികളെന്ന പേരിൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ ഈ 28 പേരും ബംഗാളി മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്.


വ്യാപകമായ തിരച്ചിൽ പ്രവർത്തനങ്ങൾക്കും നിയമപരമായ പരിശോധനകൾക്കും ശേഷമാണ് വ്യക്തികളെ വിദേശ പൗരന്മാരായി പ്രഖ്യാപിച്ചതെന്ന് ജില്ലാ എസ്പി സുശാന്ത ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related News

Quick Links

© Raheep Media Online. All Rights Reserved.