മൊഹമ്മദ് മിയാൻദാദ്, ഫോർബ്സിന്റെ 'ടോപ് 100' പട്ടികയിൽ
മൊഹമ്മദ് മിയാൻദാദ്, ഫോർബ്സിന്റെ 'ടോപ് 100' പട്ടികയിൽ

ദോഹ, ഖത്തർ,: നസീം ഹെൽത്ത്കെയർ മാനേജിംഗ് ഡയറക്ടറും 33 ഹോൾഡിംഗ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മൊഹമ്മദ് മിയാൻദാദ് ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 'ടോപ് 100 ഗ്ലോബൽ ഹെൽത്ത്കെയർ ലീഡേഴ്സ്' പട്ടികയിൽ ഇടം നേടി. ഖത്തറിലെ ആരോഗ്യ മേഖലയിൽ നടത്തിയ വലിയ മാറ്റങ്ങൾക്കും ആഗോള തലത്തിൽ കാഴ്ചവച്ച നേട്ടങ്ങൾക്കും ലഭിച്ച അംഗീകാരം, അദ്ദേഹത്തിന്റെ  നേതൃത്വത്തിനും വൈദഗ്ധ്യത്തിനും ആഗോള തലത്തിലുള്ള അംഗീകാരം കൂടിയാണ്.

ജി സി സിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആരോഗ്യമേഖലയിലെ പ്രമുഖരോടൊപ്പം, യു.എസ്., കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മഹത്തായ പ്രതിഭകളുടെ കൂട്ടത്തിൽ മിയാൻദാദ് ഏക ഇന്ത്യൻ വംശജനായ ഖത്തർ വാസിയെന്ന പ്രത്യേകത കൂടി ഉണ്ട്. അംഗീകാരം, വിവിധ ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും ഭിന്നതകളെ തന്റെ നേതൃത്വവും കാഴ്ചപ്പാടുകളും കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ അടയാളം കൂടിയാണ്.

മിയാൻദാദ് നേതൃത്വം നൽകുന്ന നസീം ഹെൽത്ത്കെയർ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്ത് മുൻനിരയിലാണ്. ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയർത്തി രോഗികൾക്ക് മികച്ച പരിചരണം ലഭ്യമാക്കാൻ അദ്ദേഹം കൈക്കൊണ്ട ഉദാത്ത പദ്ധതികൾ, മേഖലയിൽ അദ്ദേഹത്തെ മികവിലേക്ക് നയിച്ചു. ആരോഗ്യമേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ABM4 ട്രേഡിംഗ്, ABM4 സയന്റിഫിക്, ഡിഫൈൻ ഡെന്റൽ ലാബ്, ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (QISH) എന്നി  ഉദാത്തമായ സംഭാവനകളിലേക്ക് വഴിയൊരുക്കി.

അംഗീകാരം ലഭിച്ചതിൽ വലിയ സന്തോഷം പ്രകടിപ്പിക്കുന്ന മിയാൻദാദ്, ഇതൊരു കൂട്ടായ വിജയമാണെന്ന് പ്രതികരിക്കുന്നു. "ഞങ്ങളുടെ ടീം തന്നെ എനിക്ക് കരുത്താണ്. അവരുടെ സമർപ്പണവും കഠിനാദ്ധ്വാനവും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് അംഗീകാരം കരസ്ഥമാക്കാനാകില്ലായിരുന്നു,"  മിയാൻദാദ് പറഞ്ഞു.

Related News

Quick Links

© Raheep Media Online. All Rights Reserved.