ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജറും ഖത്തർ മാസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് അംഗവുമായിരുന്ന മുഹമ്മദ് ഷിബിലിയുടെ അനുസ്‌മരണ യോഗം വേര്‍പാടിന്റെ വേദന അലിഞ്ഞുചേര്‍ന്ന സംഗമവേദിയായി.
ഖത്തർ മാസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഷിബിലിയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ച പലരുടെയും നയനങ്ങൾ ഈറനണിഞ്ഞു. അൽ ഹിലാൽ അരോമ ദർബാർ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഖത്തർ മാസ്റ്റർസ് പ്രസിഡന്റ് ബിജു പി തോമസ് അധ്യക്ഷത വഹിച്ചു.
ഇ പി അബ്‌ദുറഹ്‌മാൻ (ISC പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞ് (ICBF സെക്രട്ടറി ), ഉസ്മാൻ (ഇൻകാസ്), ഷറഫ് പി ഹമീദ് (ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ്),മുഹമ്മദ് ഷമീൻ (ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം സെക്രട്ടറി), അബ്ദുൽ അസീസ് (ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി), അമീൻ (പ്രവാസി വെൽഫയർ അസോസിയേഷൻ), മുഹമ്മദ് റാഫി(തൃശൂർ ജില്ലാ സൗഹൃദ വേദി ഫുട്ബോൾ ടീം ), നൗഫൽ (മലയാളം 98.6 മാർക്കറ്റിംഗ് ഹെഡ്) എന്നിവർ അനുശോചിച്ച് സംസാരിച്ചു. യു കെ എഫ് സി, വാരിയേഴ്സ് എഫ് സി, ഖത്തർ മാസ്റ്റേഴ്സ്, താരങ്ങളും അനുശോചനം രേഖപ്പെടുത്തി.
ഖത്തർ മാസ്റ്റേഴ്സ് ജനറൽ സെക്രട്ടറി മുഷ്താക്ക് അജി സ്വാഗതവും ഖത്തർ മാസ്റ്റേഴ്സ് ഫൗണ്ടർ മെമ്പർ ദോഹ അലി നന്ദിയും പറഞ്ഞു.