സംഗീതസാന്ദ്രമായി കുവാഖ് 24ാം വാർഷികാഘോഷം
സംഗീതസാന്ദ്രമായി കുവാഖ് 24ാം വാർഷികാഘോഷം

ദോഹ: കുവാഖ്  24ാം വാർഷികാഘോഷം റിജെൻസി ഹാളിൽ  ഇന്ത്യൻ എംബാസിഡർ  വിപുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് നന്ദി പ്രകാശിപ്പിച്ചു. 


ഉദ്ഘാടന ചടങ്ങിൽ ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ട്രഷറർ ആനന്ദജൻ, സ്ഥാപകാംഗം ബുവൻരാജ് തുടങ്ങിവർ സംബന്ധിച്ചു.കണ്ണൂരിൻ്റെ പൈതൃകം വിളിച്ചോതിയ നൃത്ത രൂപത്തിലൂടെ തുടങ്ങിയ ഖൽബിലെ കണ്ണൂർ എന്ന കലാസന്ധ്യയിൽ കുവാഖ് കുടുംബാംഗങ്ങൾ അണിനിരന്നു.

തുടർന്ന് സദസ്സിനെ സംഗീതത്തിൻ്റെ മാസ്മരികതയിലേക്ക് കൊണ്ടുപോകാൻ കണ്ണൂരിൻ്റെ സ്വന്തം കണ്ണൂർ ഫെരീഫും യുവ ഗായിക ശ്വേത അശോകും കുവാഖിൻ്റെ സ്വന്തം ഗായകരാല ശിവപ്രിയ സുരേഷും റിയാസ് കരിയാടും വേദിയിലെത്തി.

നാലുമണിക്കൂറോളം നീണ്ടു നിന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി.

നേരത്തേ വാർഷിക്കാഘോഷങ്ങളുടെ ഭാഗമായി ദോഹയിലെ ഗായകർക്കായി വോക്കൽ വർക്ക്ഷോപ്പും അരങ്ങേറി. ഗായകരായ കണ്ണൂർ ഷെരീഫും ശ്വേത അശോകും വോക്കൽ വർക്ക്ഷോപ്പിന് നേതൃത്വം നൽകി

Related News

Quick Links

© Rehaab Media Online. All Rights Reserved.