ദോഹ: പുതുവത്സത്തെ വരവേറ്റ് കൊണ്ട് റവാബി ഹൈപ്പർമാർക്കറ്റിന്റെ ഉപഭോക്താക്കൾക്കായി 5 ദിവസം നീളുന്ന മിഡ്നൈറ്റ് സെയിൽ ഒരുങ്ങുന്നു.
ഡിസംബർ 27 മുതൽ 31 വരെ എല്ലാ റവാബി ഔട്ട്ലെറ്റുകളിലും രാത്രി 11:00 മണി മുതൽ പുലർച്ചെ 2:00 മണി വരെ നടക്കുന്ന മിഡ്‌നൈറ്റ് സെയിലിൽ ആകർഷകമായ ഓഫറുകൾ നൽകുന്നു.
ഓരോ ദിവസവും വ്യത്യസ്ത ഉൽപ്പന്നങ്ങളിൽ അദ്ഭുതകരമായ ഓഫറുകൾ ഒരുക്കുന്നതിനാൽ എല്ലാ രാത്രിയും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് റവാബി ഉറപ്പാക്കുന്നത്.
ഇലക്ട്രോണിക്സ്, ഗ്രോസറീസ്, ഗൃഹോപകരണങ്ങൾ, പച്ചക്കറി, മറ്റുപല ഉൽപ്പന്നങ്ങൾ എന്നിവയിൽ അതിശയകരമായ വിലക്കിഴിവുകൾ ലഭ്യമാണ്. ഗാഡ്ജറ്റുകൾ അപ്ഡേറ്റ് ചെയ്യാനും ദിനംപ്രതി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാനും റവാബി ഹൈപ്പർമാർക്കറ്റിൽ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ പിന്തുണയ്ക്കുള്ള നന്ദി പ്രകടനത്തിന്റെ ഭാഗമായാണ് മിഡ്നൈറ്റ് സെയിൽ ഒരുക്കുന്നത്. പുതുവത്സരാഘോഷങ്ങളിൽ കൂടുതൽ സന്തോഷവും മൂല്യവും നൽകാൻ ഇതു സഹായിക്കുമെന്ന് റവാബി ഗ്രൂപ്പ് ജനറൽ മാനേജർ കണ്ണു ബേക്കർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: www.rawabihypermarket.com