ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത കാഴ്ചകളും കലാവിരുന്നുകളുമൊരുക്കിയിട്ടുള്ള ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായി പൈതൃകത്തിലെ "ലിറ്റിൽ ഫാൽക്കണർ" സന്ദർശകരെ വിസ്‌മയഭരിതമാക്കുന്നു. പരമ്പരാഗത വേട്ടയാടലിനെ കുറിച്ചുള്ള വിവരണവും, ഇരപിടിയൻ പക്ഷികളുമായുള്ള ഇടപഴകലിനുള്ള അവസരങ്ങളും സന്ദർശകർക്ക് അവിസ്മരണീയാനുഭവം പകരുന്നതായി ഇവന്റ് സൂപ്പർവൈസർ മുഹമ്മദ് സഈദ് അൽ കുബൈസി പറഞ്ഞു.
ഫാൽക്കണിന്റെ മുഖം മറയ്ക്കുന്ന “ബുർഖ”, പക്ഷിയെ ചുമക്കുമ്പോൾ ധരിക്കുന്ന “ദാസ്” എന്നിങ്ങനെയുള്ള പരമ്പരാഗത വേട്ടയാടൽ ഉപകരണങ്ങൾക്ക് കുട്ടികൾക്ക് നിറം നൽകാനുള്ള അവസരവും ഒരുക്കുയിട്ടുണ്ട്.