ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ.സി.ബി.എഫ് ആശ്രയപദ്ധതിയിലേക്ക് വീൽചെയർ കൈമാറി.
ഐ.സി.ബി.എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ വി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, നീലാംബരി സുശാന്ത്, സമീർ അഹമ്മദ്, ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആർ ദിജേഷ്, ജനറൽ സെക്രട്ടറി ഷിജു കുര്യക്കോസ്, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് മെമ്പർ ഡേവിസ് എടശ്ശേരി, ജനറൽ സെക്രട്ടറി ഷമീർ പൊന്നൂരാൻ, എം എം മൂസ, എൽദോസ് സി എ, എൽദോ എബ്രഹാം, ബിജു എസ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.