ഇമ ഖത്തർ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ഇമ ഖത്തർ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ എടവനക്കാട് നായരമ്പലം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഇമ (എടവനക്കാട് മഹല്ല് അസോസിയേഷൻ) ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ദുഖാനിൽ നടന്ന കുടുംബ സംഗമം പ്രസിഡന്റ് അനീഷ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആഷിക് സ്വാഗതം ആശംസിച്ചു. 


പരിപാടിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ അരങ്ങേറി. വിവാഹം ചെയ്തയക്കപ്പെട്ട സഹോദരിമാരുടെ കുടുംബങ്ങൾ അടക്കം 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. 


പരിപാടികൾക്ക് ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങളായ ജൗഹർ, ഷിയാസ്, അംജദ്, അഫ്‌സൽ, ഫൈസൽ, എക്സ്കോം കമ്മറ്റി അംഗങ്ങൾ ആയ അജ്മൽ, ഷഫീക്, സലിം, ജെസിൽ, സുറൂർ, നിറാസ് എന്നിവർ നേതൃത്വം നൽകി.

Related News

Quick Links

© Rehaab Media Online. All Rights Reserved.