ദേശീയാദിനാഘോഷനിറവിൽ ഖത്തർ
ദേശീയാദിനാഘോഷനിറവിൽ ഖത്തർ

ദോഹ : ദേശീയ ദിനാഘോഷം വർണ്ണാഭമാക്കി കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ.  രാജ്യത്തിന്റെ പൈതൃകം അടയാളപെടുത്തിയ വിവിധ  പരിപാടികൾ ശ്രദ്ധേയമായി.

പാരാട്രൂപ്പർ ഷോകൾ, സൈനിക മ്യൂസിക് ഷോ, ഖത്തരി അർധ, തുറയ എന്നിവ ഉൾപ്പെടുന്ന മിന്നുന്ന സൈനിക ഷോകളും ആകർഷിച്ചു. 


ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പ്രചോദക യാത്രയെ അഭിനന്ദിച്ച് അമൽ അൽ മുഫ്തയും റൗദ അൽ താനിയും ചേർന്ന് സംവിധാനം ചെയ്ത “ടു ദ സൺസ് ഓഫ് ദി നേഷൻ” എന്ന ഡോക്യുമെൻ്ററി ഫിലിം അൽ തുരായ പ്ലാനറ്റോറിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചു. 


ഖത്തറി ഫാൽക്കണേഴ്‌സ് അസോസിയേഷൻ്റെ കൂടാരവും അൽ ഖലൈൽ ചാമ്പ്യൻഷിപ്പും കത്താറ സന്ദർശകരുടെ  കൗതുകമായി. ഡിസംബർ 15 മുതൽ കത്താറയിൽ നടന്നു വരുന്ന ദേശീയ ദിനാഘോഷത്തിന് ഇന്നലെ രാത്രിയോടെ കൊടിയിറങ്ങി.


പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ട പ്രശസ്ത ഇറ്റാലിയൻ കപ്പൽ "അമേരിഗോ വെസ്പുച്ചി", സമാധാനത്തിൻ്റെ സന്ദേശം വഹിക്കുന്ന ആഗോള പര്യടനത്തിൻ്റെ ഭാഗമായി ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ  ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സാംസ്കാരിക വിനിമയത്തിനും ക്രിയാത്മക സംഭാഷണത്തിനുമുള്ള ഒരു ജാലകമായ വില്ലാജിയോ ഇറ്റാലിയ പ്ലാറ്റ്ഫോം പര്യവേക്ഷണം ചെയ്യാനുള്ള അവസരം കപ്പൽ സന്ദർശകർക്ക് നൽകി,  പരമ്പരാഗത സമുദ്ര പരിശീലനം സംയോജിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങൾ നൽകുന്നതിന് പുറമേ, നിരവധി മേഖലകളിലെ സമ്പന്നമായ ഇറ്റാലിയൻ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.

Related News

Quick Links

© Rehaab Media Online. All Rights Reserved.