ദോഹ: ജനുവരി 16ന് നടക്കുന്ന സെഡ് ടോക്സ്-എപിസോഡ്-3 ഷോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും പാർലമെന്റെറിയനുമായ ഡോ. അബ്ദുസ്സമദ് സമദാനി എം.പിയും നടൻ സലിം കുമാറുമാണ് ടോക് ഷോയിൽ അതിഥികളായെത്തുന്നത്.
98.6 FM റേഡിയോ മലയാളം ഫ്ലോറിൽ നടന്ന ചടങ്ങിൽ ഐ.സി സി. പ്രസിഡണ്ട് എ. പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
ISC ജനറൽ സെക്രട്ടറി നിഹാദ് അലി, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസ്സൈൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി. സെക്രട്ടറി എബ്രഹാം, സെഡ് മീഡിയ ഡയറക്ടർ ആർ ജെ ഫെമിന, തൻസീം കുറ്റ്യാടി എന്നിവർ സംസാരിച്ചു. ഹുസ്സൈൻ വാണിമേൽ, സലാഹ് കാലിക്കറ്റ്, സമീർ നങ്ങിച്ചത്ത് എന്നിവർ പങ്കെടുത്തു.
കലാ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭകളിലൂടെ ദോഹയിലെ മലയാളികൾക്ക് മറ്റൊരു ഹൃദ്യമായ സായാഹ്‌നമൊരുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ കൂടുതൽ വിവരങ്ങൾ സെഡ് മീഡിയ പേജിൽ അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.