കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ആംബുലൻസിൽ പൂരനഗരിയിലേക്ക് എത്തിയതിനാണ് കേസ്. സിപിഐ നേതാവ് കെ ബി സുമേഷിൻ്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഐപിസി 279, 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ആക്ട് 179,184,188, 192 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.