ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം;10 പേർക്ക് പരിക്ക്
ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം;10 പേർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന്  (ടിആർസി) സമീപമുള്ള തിരക്കേറിയ മാർക്കറ്റിൽ ഭീകരർ ഗ്രനേഡ് എറിഞ്ഞ് പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച ഉച്ചയ്ക്കാണ് സംഭവം.  

ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശ്രീന​ഗറിലെ ഖന്യാർ ഭാ​ഗത്ത് കഴിഞ്ഞദിവസം ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാൻ ലഷ്കരിയെ സുരക്ഷാസേന വധിച്ചിരുന്നു.

Related News

Quick Links

© Rehaab Media Online. All Rights Reserved.