എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു
എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു

Photo: AP

പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ഈ വിവരം പ്രസ്താവനയിൽ പറഞ്ഞു. 


‘‘വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ.റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്,“ വന്ദനാ ഷാ പറഞ്ഞു.


1995ൽ വിവാഹിതരായ എ.ആർ. റഹ്മാനും ഭാര്യയും തമ്മിൽ ഇപ്പോഴുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ലെന്നും, തമ്മിൽ സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നുമാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. 


എ.ആർ. റഹ്മാൻ ഈ വിഷയത്തിലുള്ള ഔദ്യോഗിക പ്രതികരണം എക്‌സിലൂടെ അറിയിച്ചു. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', അദ്ദേഹം അറിയിച്ചു.

Related News

Quick Links

© Rehaab Media Online. All Rights Reserved.