സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, കെപിസിസി പ്രഖ്യപാനം ഉടൻ
സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, കെപിസിസി പ്രഖ്യപാനം ഉടൻ

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിക്കും.


കഴിഞ്ഞ രണ്ടാഴ്ചയായി കോൺഗ്രസുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിർണായക തീരുമാനം. ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ എഐസിസിയും കോൺഗ്രസ് പ്രവേശനത്തിന് സന്ദീപിന് അനുമതി നൽകിയതോടെയാണ് പ്രഖ്യാപനത്തിലേക്ക് എത്തിയത്.


ബിജെപി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് വാര്യര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായും  റിപ്പോർട്ടുണ്ടായിരുന്നു.

Related News

Quick Links

© Rehaab Media Online. All Rights Reserved.