ദോഹ, ഖത്തർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ച് 'നോ ഡയബറ്റിക്‌സ്' കാംപയിനു തുടക്കം കുറിച്ചു. പ്രാരംഭഘട്ടത്തില്‍ തന്നെ പ്രമേഹ രോഗത്തെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ് കാംപയിന്റെ പ്രധാന ലക്ഷ്യമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
കാംപയിന്റെ ഭാഗമായി സൗജന്യ പ്രമേഹ പരിശോധനകള്‍, ആരോഗ്യപരിശോധനകള്‍, ബോധവല്‍കരണ സംരംഭങ്ങള്‍, ഫിറ്റ്‌നസ് ചലഞ്ചുകള്‍ എന്നിവയും റിയാദ മെഡിക്കല്‍ സെന്ററില്‍ നടത്തും.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് മേധാവി ഡോ. ഫഹദ് അബ്ദുല്ലയാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. പ്രമേഹ രോഗം നേരത്തെ തന്നെ കണ്ടെത്തുകയും ശരിയായ ചികത്സയുടെ പ്രാധാന്യത്തെ ജനങ്ങളില്‍ വളര്‍ത്തുകയുമാണ് 'നോ ഡയബറ്റിക്‌സ്' കാംപയിന്റെ പ്രധാന ഉദ്ദേശ്യമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുക, പ്രമേഹ രോഗത്തെ തടയുക പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ഈ കാംപയിനിലൂടെ റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ട് വയ്ക്കുന്നത് അതാണെന്നും റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം ചൂണ്ടിക്കാട്ടി.
സമഗ്രമായ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍, വെല്‍നസ്, പ്രിവന്റീവ് കെയര്‍ തുടങ്ങി സമൂഹത്തിനുപകാരപ്രദമായ പുതിയൊരു ചികിത്സാ സംസാകാരമാണ് റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ട് വയ്ക്കുന്നത്.
ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കാണ് റിയാദ മെഡിക്കല്‍ സെന്റര്‍. വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നു.