ദോഹ: ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി മലർവാടി ബാലസംഘം റയ്യാൻ സോൺ പ്ലെയ്സി എന്ന തലക്കെട്ടിൽ കുട്ടികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ബഡ്‌സ്, കിഡ്‌സ് എന്നീ വിഭാഗങ്ങളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ; ബഡ്‌സ് വിഭാഗം: സ്വീറ്റ് ഗേതറിങ്: ഹംദ ഫാത്തിമ, ആദം ഷിറാൻ, ഹാസ മറിയം; ബോൾ പാസിംഗ്: നൈല മറിയം, ഇമ്രാൻ അഫ്‌സൽ, അഹ്‌മദ് നജീബ്; ബലൂൺ ബ്രേക്കിംഗ്: ഇവാ സരോഷ്, ഹംദ ഫാത്തിമ, മെഹ്‌സ ഷജിത്.
കിഡ്‌സ് വിഭാഗം: ബോൾ ത്രോവിങ്ങ്: ഹാസിം, അയാൻ അഹ്‌മദ്, അഫ്ഫാൻ കലാം; മ്യൂസിക്കൽ ചെയർ: അഹിൽ അഹ്‌മദ്, അംരിൻ ബിൻത് നഹാസ്, മുഹമ്മദ് ഹനിൻ, സ്പൂൺ ആൻഡ് ലെമൺ: അനാം മെഹ്‌വിഷ്, ഹാറൂൺ സിറാജ്, മിഷാബ്.
വിജയികൾക്ക് സി.ഐ.സി. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം. എം, മലർവാടി ഭാരവാഹികളായ ശിബ്‌ലി സിബ്‌ഗത്തുള്ള, ശബാന ഷാഫി, സുമയ്യ റഫീഖ്, സമീന ആസിഫ്, ജാസ്മിൻ, റൂബി കലാം, സലീന ബാബു, ശർമി തൗഫീഖ്, ഫസീല നയീം, സിദ്ദിഖ് വേങ്ങര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.