'അങ്ങേയറ്റം സന്തോഷത്തിൽ'; കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത് 21 കിലോമീറ്റർ ഓടി ഒമർ അബ്ദുള്ള
'അങ്ങേയറ്റം സന്തോഷത്തിൽ'; കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത് 21 കിലോമീറ്റർ ഓടി ഒമർ അബ്ദുള്ള

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തതോടൊപ്പം, 21 കിലോമീറ്റർ ഓടി വ്യക്തിഗത നേട്ടം കുറിച്ചു. 


യാതൊരു പരിശീലനവും ഇല്ലാതെ ഇത്രയും ദൂരം വിജയകരമായി പൂർത്തിയാക്കിയതിൽ താൻ "അങ്ങേയറ്റം സന്തോഷത്തിൽ" ആണെന്ന് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു. 13 കിലോമീറ്ററാണ് ഇതിന് മുമ്പ് താൻ ഓടിയ ഏറ്റവും കൂടിയ ദൂരമെന്നും, മറ്റു താരങ്ങളുടെ ഉത്സാഹം തനിക്ക് കൂടുതൽ ദൂരം ഓടാൻ പ്രചോദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.


ദാൽ തടാകത്തിന്റെ മനോഹരമായ കാഴ്ചകളിലൂടെ തന്റെ വീടും മറികടന്ന് ഓടിയ അബ്ദുള്ളയെ, വഴിയിൽ വീട്ടുകാരും കാണികളും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.


കശ്മീരിന്റെ മനോഹാരിതയെ ലോകമെമ്പാടുമുള്ളവരിലേക്ക് എത്തിക്കാൻ ഇത്തരം പരിപാടികൾ പ്രധാന പങ്ക് വഹിക്കുന്നതായി ബോളിവുഡ് താരം സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു. മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യാൻ പങ്കെടുത്ത ഷെട്ടി, കശ്മീർ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Related News

Quick Links

© Raheep Media Online. All Rights Reserved.