പരിശീലനത്തിനിടെ അസ്വസ്ഥത; വനിതാ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
പരിശീലനത്തിനിടെ അസ്വസ്ഥത; വനിതാ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: പരിശീലനത്തിനിടെ വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞ് വീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി ഗൗരിയാണ് (19)  മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗൗരി.

മണ്ണഞ്ചേരി 15-ാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്‌ബോള്‍ പരിശീലത്തിനിറങ്ങിയതായിരുന്നു.

പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികള്‍ ചേര്‍ന്ന് ഗൗരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News

Quick Links

© Raheep Media Online. All Rights Reserved.