ഒരു ദിവസം 16 ഉദയാസ്തമയങ്ങൾ; തീരുന്നില്ല ബഹിരകാശ നിലയത്തിലെ കൗതുകങ്ങൾ
ഒരു ദിവസം 16 ഉദയാസ്തമയങ്ങൾ; തീരുന്നില്ല ബഹിരകാശ നിലയത്തിലെ കൗതുകങ്ങൾ

Photo: PTI

മനുഷ്യ ചിന്തകൾക്കപ്പുറമുള്ള കൗതുകങ്ങൾകൊണ്ട് നിറഞ്ഞതാണ് ബഹിരാകാശം. ഭൂമിയിലെ ജീവിതത്തേക്കാൾ എത്രയോ വേറിട്ടതും ആശ്ചര്യമുളവാക്കുന്നതും. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ഒരു ദിവസത്തിൽ 16 തവണ വന്നുപോവുന്ന സൂര്യോദയവും അസ്‌തമയവും. 


ഒരു മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഓരോ 90 മിനുറ്റിലും ഭൂമിയെ ഒരു തവണ വലയം വെക്കും. ഈ സഞ്ചാരത്തിൽ ഭൂമിയുടെ ഇരുട്ടുള്ള പ്രദേശത്തു നിന്ന് ഓരോ തവണ വെളിച്ചെമുള്ള ഭാഗത്ത് എത്തുമ്പോഴും സൂര്യോദയം ദൃശ്യമാവും. ഇതാണ് ഒരു ദിവസം 16 ഉദയസ്തമയങ്ങൾ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നത്.


പേടക തകരാറു മൂലം ഇപ്പോൾ ബഹിരകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരകാശ സഞ്ചാരി സുനിത വില്യംസ് ഇത്തരമൊരു അത്ഭുതത്തെ കുറിച്ച്  2013 ൽ ഗുജറാത്ത് സര്‍വകലാശാലയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ പങ്കുവെക്കുകയുണ്ടായി. അതിവേഗത്തിൽ നീങ്ങുന്ന ബഹിരകാശ നിലയത്തിൽ നിന്ന് ഒരു ദിവസം 16 ഉദയസ്തമായങ്ങൾ തനിക്ക് കാണാൻ സാധിച്ചു എന്നവർ പറഞ്ഞു.


2024 ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷമിഷനുമായി ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും പേടകതകരാറുകള്‍ മൂലം ഇപ്പോഴും നിലയത്തിൽ തുടരുകയാണ്. 2025 ഫെബ്രുവരിയിൽ ഇരുവരും തിരികെയെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Related News

Quick Links

© Rehaab Media Online. All Rights Reserved.