ഡാലസ്:
അമേരിക്കൻ ഐക്യനാടുകളിൽ നാളെ പുലർച്ചെ 2 മണിക്ക്
ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും. വിൻ്റർ
സീസണിന്റെ അവസാനം ഒരു മണിക്കൂർ
മുന്നോട്ടും, ഫോൾ സീസണിൽ ഒരു മണിക്കൂർ പിന്നോട്ടും സമയം
മാറ്റുന്ന ഈ രീതി അമേരിക്കയിൽ ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തിലാണ്
നിലവിൽ വന്നത്.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിൻ്റർ സീസണുകളിൽ പകലിന്റെ ദൈർഘ്യം വർധിപ്പിച്ചു വൈദ്യുതി ഉപയോഗത്തിൽ കുറവു വരുത്തുകയും ഇങ്ങനെ മിച്ചം വരുന്ന വൈദ്യുതി യുദ്ധ മേഖലയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സമയമാറ്റം നടപ്പിലാക്കിയത്.
സ്പ്രിംഗ് ഫോർവേർഡ്, ഫോൾ ബാക്ക് എന്നാണ് സമയ മാറ്റം അമേരിക്കയിൽ അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുർട്ടറിക്കൊ, വെർജിൻ ഐലൻ്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയ മാറ്റം ബാധകമല്ല.