വാഷിംഗ്ടണ്‍ ഡിസി: യുഎസ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സര്‍വേയിലും
മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്‌റുമായ കമല ഹാരിസിന്.
നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5
ശതമാനമാണ് ഭൂരിപക്ഷം. തൊട്ടുപിറകെ ഒരു ശതമാനത്തിന്‌റെ മാത്രം വ്യത്യാസത്തിലണ് മുന്‍
പ്രഡിസന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്. 47.6 ശതമാനമാണ് ട്രംപിന്‌റെ ശരാശരി ഭൂരിപക്ഷം.
അതേസമയം അവസാന മണിക്കൂറുകളിലും ആവേശ പോരാട്ടവുമായി മുന്നോട്ട് കുതിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. സ്വിങ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രചാരണം. ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്നാണ് ട്രംപിന്‌റെ ആരോപണം. എന്നാൽ ജീവിതച്ചിലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകും.
എന്നാൽ ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായസർവേ. നെവാഡ, നോർത്ത് കാരോലൈന, വിസ്കോൻസെൻ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനും അരിസോനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും നേരിയ മുൻതൂക്കമുണ്ടെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. ജോർജിയ, പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ് പോരാട്ടം.