Photo: Sansad TV
ന്യൂഡൽഹി: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വയനാട് നിന്നും മത്സരിച്ച് വിജയിച്ച പ്രിയങ്ക ഗാന്ധി എം.പിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കേരള സാരിയിൽ എത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്.
വ്യാഴാഴ്ച (28 നവംബർ 2024) രാവിലെ 11 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാടിലെ ദുരന്ത ബാധിത പ്രദേശങ്ങൾക്കുള്ള കേന്ദ്ര സഹായം അടക്കമുള്ള ആവശ്യങ്ങൾ മുൻ നിർത്തിയായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.