ദോഹ,ഖത്തർ: യൂത്ത്ഫോറം തുമാമ സോൺ കേംബ്രിഡ്ജ് സ്കൂളിൽ സംഘടിപ്പിച്ച ഇന്റർയൂണിറ്റ് ബാഡ്മിന്റൺ ടൂർണമെന്റിൽ നുഐജ ചാമ്പ്യന്മാരായി. മഅ്മൂറ യൂനിറ്റ് റണ്ണേഴ്സപ്പായി. ഓൾഡ് എയർപോർട്ട്, ഹിലാൽ, അൽ അഹ് ലി, നുഐജ, മഅ്മുറ എന്നീ യൂണിറ്റുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
യൂത്ത് ഫോറം തുമാമ സോണൽ പ്രസിഡന്റ് ഷാദ് വിജയികളെ അഭിനന്ദിച്ചു. യൂത്ത് ഫോറം കേന്ദ്ര ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സോണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബിഖ്, നിയാസ്, ഇർഫാൻ, മുഅ്മിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Follow our Instagram page for more news @raheepmedia