കൊച്ചി: ഇന്ത്യയിൽ
ആദ്യമായി നടക്കുന്ന വനിത ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് കൊച്ചി വേദിയാകും. അടുത്ത
വർഷം ഒക്ടോബറിലാണ് ചാംപ്യൻഷിപ്പ്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന പ്രഥമ ലോകകപ്പിൽ
നാലാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യയുടെ ഇത്തവണത്തെ ലക്ഷ്യം കീരീടമാണ്.
കാഴ്ചപരിമിതിയുള്ള നാലുപേരും കാഴ്ചശക്തിയുള്ള ഗോൾ കീപ്പറുമടങ്ങുന്നതാണ് ടീം. തട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന പന്താണ് ഉപയോഗിക്കുന്നത്. ഈ ശബ്ദത്തെ തിരിച്ചറിഞ്ഞാണ് താരങ്ങൾ മൈതാനത്ത് പരസ്പരം പന്ത് തട്ടുക.
അതേസമയം ഇന്ത്യയ്ക്കുപുറമേ നിലവിലെ ചാമ്പ്യൻമാരായ അർജൻറീന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങി എട്ടുടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുക.