ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
അതേസമയം ആദ്യപകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 19-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ലൗട്ടാരോ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ മെസ്സി അനായാസം ബൊളിവീയന്‍ വലകുലുക്കി. 43-ാം മിനിറ്റിൽ ലൗടാരോ മാർട്ടിനെസിന്റെ ഗോളിൽ അദ്ദേഹം അസിസ്റ്റ് നൽകുകയും ചെയ്തു. തൊട്ടുപിന്നാലെ മൂന്നാം ഗോളിനായി ജൂലിയൻ അൽവാരസിനെയും മെസി സജ്ജമാക്കി.
ഇടവേളയ്ക്ക് ശേഷം 69-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡ അര്‍ജന്റീനയുടെ നാലാം ഗോള്‍ നേടി. ഇത്തവണ നഹുവേല്‍ മൊളീനയാണ് അസിസ്റ്റ് നല്‍കിയത്. 84-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന അഞ്ചാം ഗോളും നേടി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി ഹാട്രിക് തികയ്ക്കുകയും ചെയ്തു.