പാരിസ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിക്ക് ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയും സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടിയും ഗംഭീര പ്രകടനമാണ് ഇക്കഴിഞ്ഞ സീസണില്‍ താരം കാഴ്ച്ചവെച്ചത്. പാരീസില്‍ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. യുവേഫയുമായി ചേര്‍ന്ന് ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സിറ്റിക്ക് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ലഭിച്ച ടീമിലും ഈ വര്‍ഷത്തെ യൂറോ ലഭിച്ച സ്പാനിഷ് ടീമിലും റോഡ്രിയുണ്ടായിരുന്നു. റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറി പിന്തള്ളിയാണ് റോഡ്രി ബാലൻ ഡി ഓർനായി തിരഞ്ഞെടുത്തത്.
മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ഐറ്റാന ബോൻമതി നേടി. കഴിഞ്ഞ വർഷം സ്പെയ്നിൻ്റെ ലോകകിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഐറ്റാന ബൊൻമാറ്റി. പുരുഷ കോച്ച് പുരസ്‌കാരം കാര്‍ലോ ആഞ്ചലോട്ടിക്കും വനിതാ പുരസ്‌കാരം എമ്മാ ഹായിസിനുമാണ്. മികച്ച ക്ലബ് റയല്‍ മാഡ്രിഡും വനിതാ ക്ലബ് ബാഴ്‌സലോണ ഫെമിനിയുമാണ്. ഗെര്‍ഡ് മുള്ളര്‍ ട്രോഫിക്ക് ഹാരി കെയ്‌നും കിലിയന്‍ എംബാപ്പെയും കോപ ട്രോഫിക്ക് ലാമിന്‍ യമാലും അര്‍ഹരായി.