ദോഹ,ഖത്തർ:
ന്യൂഡൽഹിയിൽ നടന്ന ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഖത്തറി ഷൂട്ടർ
റാഷിദ് സാലിഹ് അൽ അത്ബ നാലാം സ്ഥാനം നേടി. ഈ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ
നിന്നുള്ള നിരവധി ചാമ്പ്യൻ ഷൂട്ടർമാർ പങ്കെടുത്തു. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി
ഫെഡറേഷനിലെ ഷോട്ട്ഗൺ വിഭാഗം മേധാവി അഹമ്മദ് അൽ കുവാരിയുടെ നേതൃത്വത്തിൽ, റാഷിദ് സാലിഹ് അൽ അത്ബയും ഷൂട്ടർ റീം അൽ ഷർഷാനിയും ഖത്തറിനെ
പ്രതിനിധീകരിച്ചു.
പുരുഷ വ്യക്തിഗത സ്ക്രീറ്റ് മത്സരത്തിലെ അവസാന യോഗ്യതാ റൗണ്ടിൽ 124/125 എന്ന ലോക റെക്കോർഡോടെ റാഷിദ് രണ്ടാം സ്ഥാനത്തെത്തി. ലോക ചാമ്പ്യന്മാരുമായുള്ള ശക്തമായ മത്സരത്തിനൊടുവിൽ അൽ അത്ബ നാലാം സ്ഥാനം നേടിയത്. ഇറ്റാലിയൻ ഷൂട്ടർ കസാന്ദ്രോ ടമാരോ ഒന്നാം സ്ഥാനം നേടി, ഗബ്രിയേൽ റൊസാറ്റി രണ്ടാം സ്ഥാനവും കൂടാതെ ഇന്ത്യൻ ഷൂട്ടർ നറുക്ക ജീത് സിംഗ് മൂന്നാം സ്ഥാനവും നേടി.