തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക
മേളയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
മന്ത്രി വി ശിവന്‍ കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും,
എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി
പരിഹസിച്ചു.
ഐക്യ കേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവ വികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റതന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ 'ഒറ്റതന്തയ്ക്കു പിറന്നവൻ' എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം'- മന്ത്രി പറഞ്ഞു.
സംസ്‌ഥാന സ്‌കൂൾ കായികമേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എത്തിയതായിരുന്നു അദ്ദേഹം.