പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

യുവ ഡോക്ടർ പ്രസവത്തെ തുടർന്ന് മരണമടഞ്ഞു. ചന്തിരൂർ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. 


തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ് മരിച്ച ഫാത്തിമ. ഫാത്തിമയുടെ കബറടക്കം നടത്തി. മകൾ: മറിയം സെയ്നബ.

 

Related News

Quick Links

© Rehaab Media Online. All Rights Reserved.