ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിക്ക് വിട
ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിക്ക് വിട

ദോഹ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രധാന ശില്പിയുമായ ഡോ. മൻമോഹൻ സിംഗ് (92)  അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായിരുന്ന സിംഗ് ന്യുഡൽഹിയിലേ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസിൽ ചികിത്സയിലായിരുന്നു.

2004 മുതൽ 2014 വരെ രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിൻ്റെ സാമ്പത്തിക നയങ്ങൾ   ഇന്ത്യയുടെ ആധുനിക സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1991 മുതൽ 1996 വരെ ധനമന്ത്രിയായിരുന്നു .

ആഗോള വ്യാപാരത്തിനും നിക്ഷേപത്തിനും ഇന്ത്യയുടെ വാതിലുകൾ തുറന്ന സാമ്പത്തിക ഉദാരവൽക്കരണ പരിഷ്കാരങ്ങൾ ഇന്ത്യയിൽ മൻമോഹൻ എക്കണോമിയായി അറിയപ്പെടുന്നു.

Related News

Quick Links

© Rehaab Media Online. All Rights Reserved.