മലപ്പുറം വാഴക്കാട് പതിനാല് വയസ്സുകാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ഖത്തർ റിപ്പോർട്ടറുമായിരുന്ന മുജീബുറഹ്മാന്റെയും ആരാമം സബ് എഡിറ്റർ ഫാത്തിമ ബിഷാറയുടെയും മകൻ മഠത്തിൽ ഷാദാബ് (14) ആണ് മരണപ്പെട്ടത്.
ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയായിരുന്നു. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്.
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലിരിക്കെയാണ് മരണം. നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ വെച്ച് ഖബറടക്കം
നടക്കും.