പാലക്കാട്‌ വിദ്യാർത്ഥിനികൾക്കുമേൽ ലോറി പാഞ്ഞുകയറി 4 കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്‌ വിദ്യാർത്ഥിനികൾക്കുമേൽ ലോറി പാഞ്ഞുകയറി 4 കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്‌ പനയമ്പാടത്ത് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി നാല് മരണം. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. സ്കൂ‌ൾവിട്ട് വരികയായിരുന്നു വിദ്യാർത്ഥിനികൾ. സംഭവ സ്ഥലത്തുവെച്ച് തന്നെ നാലുപേരും മരണപ്പെട്ടിരുന്നു.


ഇന്ന് ഉച്ച കഴിഞ്ഞ് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ചത് കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്.


ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ഉൾപ്പെടെ ചേർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഒപ്പം പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിനികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Related News

Quick Links

© Rehaab Media Online. All Rights Reserved.