ഖത്തറില്‍ ഉത്സവക്കാഴ്ച്ചയുമായി സഫാരി: സ്നേഹത്തിന്റെ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം തട്ടുകടയുടെ രുചി മേളം
ഖത്തറില്‍ ഉത്സവക്കാഴ്ച്ചയുമായി സഫാരി: സ്നേഹത്തിന്റെ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം തട്ടുകടയുടെ രുചി മേളം

ദോഹ, ഖത്തർ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഏറ്റവും പുതിയ പ്രൊമോഷന്‍ സഫാരി ഉത്സവ കാഴ്ചയ്ക്ക് അബുഹമൂറിലെ സഫാരി മാളില്‍ നവംബര്‍ ആറ് മുതല്‍ തുടക്കമായി. പ്രമോഷന്റെ ഉദ്ഘാടനം സിനിമാതാരം ശ്രീ അശ്വിന്‍ ജോസിനോടൊപ്പം, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ഷഹീന്‍ ബക്കര്‍, മറ്റു സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ചേര്‍ന്ന് നിര്‍വഹിച്ചു.

 

കേരളത്തിന്റെ ഉത്സവവേശം തെല്ലും കുറയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഉത്സവക്കാഴ്ച എന്ന പ്രൊമോഷനിലൂടെ സഫാരി ലക്ഷ്യമിടുന്നത്. ഇതിനായി സഫാരിയുടെ അബുഹമൂര്‍ മാളിലെ ഫുഡ്‌കോര്‍ട്ടില്‍ നാട്ടിലെ ഉത്സവത്തിന്റെ പ്രതീതി നല്‍കുന്ന തരത്തിലുള്ള വന്‍ ഒരുക്കങ്ങളാണ് സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ നടക്കുന്ന മറ്റൊരു പ്രൊമോഷന്‍ ആണ് തട്ടുകട പ്രൊമോഷന്‍. ഗൃഹാതുരത്തം തുടിക്കുന്ന നാടന്‍ തട്ടുകടയും, പഴയ നാടിനെ ഓര്‍മ്മിപ്പിക്കും വിധം വിവിധ നിര്‍മ്മിതികളും, വിവിധ രുചി കൂട്ടുകളും ഈ പ്രൊമോഷന് വേണ്ടി സഫാരി പ്രതേകമായി തയ്യാറാക്കിയിട്ടുണ്ട്.

 

നാടന്‍ വിഭവങ്ങളുടെ ഒരു രുചി മേളം തന്നെ ഒരുക്കിക്കൊണ്ട് ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് ഈ തട്ടുകട പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. മലയാളിയുടെ തനത് രുചികളായ കരിമീന്‍ ഇലയില്‍ പൊള്ളിച്ചത്, നവരസക്കോഴി, കോഴി വെള്ളുള്ളിക്കിഴി, മുട്ട കിഴങ്ങു കറി, ആട്ടിന്‍ തല കുരുമുളകില്‍ കുറുക്കിയത്, കപ്പയും ചാളക്കറിയും, നത്തോലി പൊരിച്ചത്, കാട കനലില്‍ ചുട്ടത്, പോത്ത് കായ ഉലര്‍ത്തിയത്, ചക്കക്കുരു മാങ്ങാക്കറി, ആട്ടിന്‍കാല്‍ കനലില്‍ ചുട്ടത്, എല്ലും കപ്പയും, ചെമ്മീന്‍ വറ്റിച്ച് ഉലര്‍ത്തിയത്, ബോട്ടി കുരുമുളക് ഫ്രൈ, കപ്പയും കോഴിപ്പാര്‍ട്‌സും, കോഴി ചെറിയുള്ളിയില്‍ കാച്ചിയത് തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളും സഫാരി തട്ടുകടയിലും ഹോട്ട്ഫുഡ് വിഭാഗത്തിലും തയ്യാറാക്കിക്കൊണ്ടാണ് തട്ടുകട പ്രമോഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.


ഇതിനെല്ലാം മാറ്റേകിക്കൊണ്ടാണ് സഫാരി ഉത്സവക്കാഴ്ച്ചയും തയ്യാറാക്കിയിരിക്കുന്നത്. വളയും മാലയും ചാന്തും പൊട്ടും നിരത്തി ഉത്സവ പറമ്പിലെ ഫാൻസിയും, നെല്ലിക്കയും, മാങ്ങയും, പൈനാപ്പിളും എല്ലാം ഉപ്പിലിട്ടതും അടക്കം കുട്ടികളുടെ കളിപ്പാട്ട കടയും, ഉത്സവ പറമ്പിലെ പോലെ പാത്രങ്ങളും ചട്ടികളും മറ്റും നിരത്തി പാത്രക്കടയും, നാടന്‍ പാനീയങ്ങളൊരുക്കി സര്‍ബത്ത് കടയും, എല്ലാം ഒരു ഉത്സവ മേളം പോലെ തന്നെ സഫാരി തയ്യാറാക്കിയിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് ഉത്സവപറമ്പിലെ പലഹാരക്കട അതുപോലെ തന്നെ ഒരുക്കി എന്നത്.

 

മലബാറിന്റെ പലഹാര രുചികളില്‍ ഒഴിച്ചുകൂടാനാകാത്ത ഹല്‍വയുടെ മുപ്പതോളം വിവിധ വൈവിധ്യങ്ങള്‍ തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇറക്കുമതി ചെയ്യാന്‍ സഫാരിക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്. കോഴിക്കോടന്‍ ഹല്‍വ, ബനാന ഹല്‍വ, പച്ചമുളക് ഹല്‍വ, പേരക്ക ഹല്‍വ, ചക്ക ഹല്‍വ, കാരറ്റ് ഹല്‍വ, ഇഞ്ചി ഹല്‍വ, തുടങ്ങിയവയും ഇതില്‍ പെടും. അതോടൊപ്പം തന്നെ കായ വറുത്തത്, ചക്ക വറുത്തത് തുടങ്ങിയ ചിപ്‌സ് ഇനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പഴയ കാല ജീവിതത്തെയും വിനോദങ്ങളെയും ഓര്‍മിപ്പിക്കും വിധമുള്ള തിയേറ്ററാണ് ഉത്സവക്കാഴ്ച്ചയുടെ മറ്റൊരു പ്രത്യേകത. പഴയ കാല സിനിമാ പോസ്റ്ററുകളും ചുവരെഴുത്തുകളും ഒരുക്കി പുതിയ തലമുറക്ക് വെറും കഥകളായിക്കൊണ്ടിരിക്കുന്ന ആ പഴയകാലത്തെ ജീവിത ശൈലിയെ തനിമ ഒന്നും നഷ്ടപ്പെടാതെ അബുഹമൂറിലെ സഫാരി മാളിന്റെ ഫുഡ്‌കോര്‍ട്ട് ഏരിയയില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

 

ഓരോ ഉപഭോക്താവിനും ആവേശത്തിമിർപേകാവൈകുന്നേരം അഞ്ചു മണിമുതൽ മാജിക്‌ ഷോയും മറ്റു കലാപരിപാടികളും പ്രമോഷനുകളോടൊപ്പം തന്നെ നടക്കുന്നുണ്ട്. അബുഹമൂറിൽ നടക്കുന്ന ഉത്സവക്കാഴ്ച പ്രമോഷനും, തട്ടുകട പ്രമോഷനും അണുവിട വിത്യാസം ഇല്ലാതെ സഫാരിയുടെ അല്‍ഖോര്‍ ഔട്ട്‌ലെറ്റിലും ഒരുക്കിയിട്ടുണ്ട്.

 

ഒപ്പം തന്നെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷന്‍ വഴി സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് എട്ട് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ ആറ് കാറുകളും, എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ പത്തൊമ്പത് കാറുകളുമടക്കം ഇരുപത്തിയഞ്ച് എംജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരം സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകുന്നതാണ്.

 

Quick Links

© Rehaab Media Online. All Rights Reserved.