ബോളിവുഡിന്റെ കിംഗ് ഖാന്‍ ഇന്ന് 59-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന്
ആശംസകളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ്
ഒരുക്കിയിരിക്കുകയാണ് 'ദ അക്കാദമി'.
ആരാധകര്‍ ഏറെ ആഘോഷിച്ച ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലൊന്നാണ് 'കഭി ഖുഷി കഭി ഗം'. ഈ ചിത്രത്തിലെ ഇന്‍ട്രോ സീന്‍ പങ്കുവച്ചിരിക്കുകയാണ് 'ദ അക്കാദമി'യുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌ത ഈ ജനപ്രിയ ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ഇന്‍ട്രോ സീനാണ് അക്കാദമി പങ്കുവച്ചിരിക്കുന്നത്.